വെളിച്ചിക്കാല ആക്ഷൻ കൌൺസിലിന്റെ പിന്തുണയോടെ ജനകീയ മുന്നണി
കൊല്ലം: നെടുമ്പന ഗ്രാമപഞ്ചായത്തിൽ വെളിച്ചിക്കാല ആക്ഷൻ കൌൺസിലിന്റെ പിന്തുണയോടെ ജനകീയ മുന്നണി രൂപീകരിച്ചു. വെളിച്ചക്കാല മലേവയൽഎട്ടാം വാര്‍ഡില്‍ നിന്ന് മത്സരിക്കും. നെടുമ്പന ഗ്രാമപഞ്ചായത്തിൽ പ്രാതിനിധ്യം വഹിക്കുന്ന രാഷ്ട്രീയ പ്രതിനിധികളുടെ നിരന്തരമായ വഞ്ചനയാണ് ഇത്തരമൊരു ജനകീയ മുന്നണി രൂപീകരണത്തിന് വഴിയായത്.
ഗ്രാമപഞ്ചായത്തിന്റെ നീതിപൂർവവും സന്തുലിതവുമായ വികസനമാണ് ജനകീയ മുന്നണി ലക്ഷ്യം വെക്കുന്നത്. ജനപക്ഷ വികസനം, വികസനഫണ്ടുകളുടെ മൂല്യവർദ്ധിത വിനിയോഗം, കാർഷിക മേഖലയുടെ പുത്തനുണർവ്, ഗ്രാമസഭകളുടെ അന്തസത്ത തിരിച്ചുകൊണ്ടുവരൽ എന്നിവയിലൂടെ ജനകീയ മുന്നേറ്റം ശക്തിപ്പെടുത്തുകയാണ് ജനകീയമുന്നണിയുടെ ഉദ്ദേശം. ജനകീയ പ്രശ്‌നങ്ങളിൽ പുറംതിരിഞ്ഞുനില്‍ക്കുന്ന ഗ്രാമപഞ്ചായത്തിന്റെ സമീപനങ്ങളെ തിരിത്തിക്കുവാൻ ജനകീയമുന്നണി ഇടപെടുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വെളിച്ചിക്കാല എട്ടാം വാർഡിൽ ഷമീർ നമ്പ്യാതിയിലാണ് ജനകീയ മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുക.
തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാൻ പിടിക്കാൻ അമ്പത്തൊന്നംഗ ജനകീയ തെരഞ്ഞെടുപ്പു കമ്മറ്റി രൂപീരിച്ചിട്ടുണ്ട്. കമ്മറ്റി ഭാരവാഹികളായി റഹീം, നാസർ(ചെയർമാൻ) ഫസിലുദ്ദീൻ (കൺവീനർ), ജലീൽ ചെമ്പടം(ട്രഷറർ) ഷെഫീഖ്, സലീം(പ്രചരണ കൺവീനർ) എന്നിവരെയും തെരഞ്ഞെടുപ്പ് കോ-ഓഡിനേറ്ററായി കെ.സജീദിനെയും തെരഞ്ഞെടുത്തു.
ജനകീയ മുന്നണി സ്ഥാനാർത്ഥി ഒക്‌ടോബർ ഒന്നിന് പത്രിക സമർപ്പിക്കുമെന്ന് ആക്ഷൻ കൗൺസിൽ ചെയർമാൻ സലീം അമാനി അറിയിച്ചു.
കുളത്തൂപ്പുഴയിലെ ജനകീയ മുന്നണി സ്ഥാനാർത്ഥികൾ
കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്തിൽ ജനകീയ വികസന മുന്നണി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
അജയൻ കാണി (ഡാലി), ശ്രീലത (അമ്പലം വാർഡ്), കുമാരി ബിന്ദു (കുളത്തൂപ്പുഴ ഠൗൺ), അബ്ദുൽ വഹാബ് (നെല്ലിമൂട്), ബാദുഷാ ബീവി (മഠത്തിൽകോണം), മുംതാസ് (തിങ്കൾകരിക്കം) എന്നിവരാണ് സ്ഥാനാർത്ഥികൾ.
എല്ലാ സ്ഥാനാർത്ഥികളും സെപ്തംബര്‍ 30ന് പത്രിക സമർപ്പിക്കുമെന്ന് മുന്നണി ചെയർമാൻ സൈനുദ്ദീൻ, കൺവീനർ കെ.ബി മുരളി എന്നിവർ അറിയിച്ചു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ